പനിയില്‍ വിറച്ച് അരൂര്‍
അരൂര്‍: വൈറല്‍ പനിയില്‍ വിറച്ച് അരൂര്‍. മഴക്കാല ശുചീകരണം ഫലപ്രദമയി നടത്താന്‍ കഴിയാത്തത് വൈറല്‍ പനി പടരുന്നതിന് ഇടയാക്കി.
പനി കൂടാതെ തലവേദന, ചുമ, തൊണ്ടവേദന, മൂക്കടപ്പ്, ശരീരം വേദന തുടങ്ങിയവ കണ്ടു വരുന്നുണ്ട്. പനി മാറിയാലും കുത്തി കുത്തി കൊണ്ടുള്ള ചുമ ആഴ്ചകള്‍ നീണ്ടു നില്‍ക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊയ്ത്തുകാലമായി. മഴക്കാലപൂര്‍വ്വ രോഗനിര്‍മ്മാര്‍ജ്ജനത്തിനായ നടത്തിയ ശുചീകരണ പ്രവര്‍ത്തനം കാര്യക്ഷമമല്ലന്ന് നാട്ടുകാര്‍ പറയുന്നു.
ഹരിതകേരളത്തിന്റെ ഭഗമായി ഹരിതസേനയെ നിയോഗിച്ചു കൊണ്ട് പഞ്ചായത്ത് പ്ലാസ്റ്റിക്ക് മാലിന്യം സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സംസ്‌ക്കരണ ഷെഡിന്റെ സമീപവാസികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് മാലിന്യശേഖരണം നിലച്ചു.
പല വീടുകളിലും കമ്പനികളിലും ഇത്തരം ചാക്ക് കണക്കിന് മാലിന്യം ശേഖരിച്ച് സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഇവ പഞ്ചായത്ത് ശേഖരിക്കാതെ വന്നതോടെ ദേശീയപാതയുടെ ഓരങ്ങളില്‍ നിക്ഷേപിക്കാന്‍ തുടങ്ങി.
ഇങ്ങനെ കൊണ്ടു വന്നിട്ടിരിക്കുന്ന ചാക്കുകളില്‍ ദ്രവിക്കാത്തതും ഭക്ഷണ സാധനങ്ങളുള്‍പ്പടെയുള്ള ദ്രവിക്കുന്ന മാലിന്യങ്ങളും ഉണ്ട്. ഇത് പ്രദേശം മലീനസമാകാന്‍ സാദ്ധ്യതയേറെയാണ്. ഉള്‍പ്രദേശങ്ങളിലെ തോടുകളും കുളങ്ങളും മുന്‍കാലങ്ങളില്‍ ശുചീകരിച്ചിരുന്നു.
എന്നാല്‍ ഇപ്രാവശ്യം അത് ഉണ്ടായട്ടില്ല. അരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മഴക്കാലത്ത് വിതറുന്നതിന് ക്ലോറിന്‍ പാക്കറ്റുകള്‍ വിതരണം ചെയ്യാറുണ്ട്.
എന്നാന്‍ ഇപ്രാവശ്യം റസിസന്റ്‌സ് അസോസിയേഷനുകള്‍ക്ക് വിതരണം ചെയ്യുന്നതിന് ആവശ്യത്തിനുള്ള ക്ലോറിന്‍ പാക്കറ്റുകള്‍ എത്തിയട്ടില്ല. തീരദേശത്തെ കുറച്ച് വീടുകളില്‍ മാത്രമാണ് ക്ലോറിന്‍ വിതരണം നടത്തിയത്. സര്‍ക്കാരില്‍ നിന്ന് നല്‍കിയ ഫണ്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ശുചീകരണ പ്രവര്‍ത്തനം തകരാറിലാകാന്‍ കാരണമെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."