പരീക്ഷാ പേപ്പറും വിവാദ രേഖകളും കാണാനില്ല, തൂതപ്പുഴയില്‍ തിരച്ചില്‍ നടത്തി എം.എസ്.എഫ് പ്രതിഷേധം
കേരള സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് ആലിപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി തൂതപ്പുഴയില്‍ പ്രതീകാത്മക തിരച്ചില്‍ പ്രതിഷേധം നടത്തി. സ്വര്‍ണ കടത്ത് വിഷയത്തിലെ പ്രധാനി സ്വപ്ന സുരേഷ്, പാലത്തായിലെ കേസിലെ കുറ്റപത്രം, ശ്രീറാം വെങ്കിട്ടരാമന്‍ എതിരെയുള്ള കുറ്റപത്രം, പി.എസ്.സി റാങ്ക് ലിസ്റ്റ്, പ്രളയഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍, പരീക്ഷാ പേപ്പര്‍ എന്നി വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതീകാത്മക തിരച്ചില്‍ നടത്തിയത്.
പ്രതിഷേധ പരിപാടിക്ക് മുസ്ലീം യൂത്ത് ലീഗ് ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് വാഫി, ജനറല്‍ സെക്രട്ടറി സലാം മണലായ, എം. എസ്. എഫ്. ആലിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുല്‍ത്താന്‍ തൂത, ഭാരവാഹികളായ ഷാഫി ചുങ്കത്ത്, അസ്ലം പാറക്കണ്ണി, അനസ്സ് പാറക്കണ്ണി, അന്‍ഷാദ് തൂത, ഷാഹിദ് അലി വാഴേങ്കട, റഈഫ് പള്ളിപ്പടി, അവ്വല്‍ മണലായ, ആഷിക് പി.കെ, ആഷിഫ് വി.കെ, നിസാം വി.കെ, ഫഹീം തെക്കേപ്പുറം, അഷറഫ് സി.എച്ച് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."