സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ ഇന്ന് കലക്ടറേറ്റില്‍ യോഗം
തൃശൂര്‍: ഡെങ്കിപ്പനി ഭീഷണി നേരിടുന്ന പടവരാട് മേഖലയിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനും പനി പടരുന്നതു തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനു കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കെ രാജന്‍ എം.എല്‍.എയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് ഉച്ചക്ക് 2ന് കലക്ടറുടെ ചേംബറില്‍ ആരോഗ്യ വകുപ്പിന്റെയും മേഖലയിലെ ജനപ്രതിനിധികളുടേയും സംയുക്ത യോഗം വിളിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഒല്ലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അവലോകന യോഗം ചേര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ പടവരാട്കുട്ടനെല്ലൂര്‍ മേഖലയിലെ 300ഓളം പേര്‍ക്കാണ് പനി പടര്‍ന്ന് പിടിച്ചത്. ഇതില്‍ 17 പേര്‍ക്ക് ഡങ്കിപ്പനി ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ നിലവില്‍ കൊതുകു നശീകരണത്തിനായി ഫോഗിങ് നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."