കെ. സുധാകരനെതിരെ ബി.ജെ.പിയുടെയും അപരന്‍
കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെതിരേ ബി.ജെ.പിയും അപരനെ നിര്‍ത്തി. ഉളിക്കല്‍ സ്വദേശിയായ പി.കെ സുധാകരനാണ് സുധാകരന്റെ മൂന്നാമത്തെ അപരന്‍. എല്‍.ഡി.എഫ് രണ്ട് അപരന്‍മാരെ നിര്‍ത്തിയിരുന്നു.
ഇന്നലെ സൂക്ഷ്മ പരിശോധനയ്ക്കിടെ സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പി.കെ സുധാകരന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന് കെ. സുധാകരന്റെ അഭിഭാഷകന്‍ രംഗത്തെത്തിയതോടെ ബി.ജെ.പി പ്രതിനിധി എതിര്‍ക്കുകയായിരുന്നു. ഒടുവില്‍ ഈ പത്രികയും ജില്ലാ വരണാധികാരിയായ കലക്ടര്‍ അംഗീകരിക്കുകയായിരുന്നു. അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിക്കെതിരേ യു.ഡി.എഫ് നല്‍കിയ രണ്ടു അപരന്‍മാരുടെ പത്രികയും വരണാധികാരി അംഗീകരിച്ചു.
കെ. സുധാകരനെതിരെ അതേ നാമധേയത്തിലുള്ള വ്യക്തികളെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ ബി.ജെ.പിയും സി.പി.എമ്മും ധാരണയില്‍ എത്തിയതായി ഡി.സി.സി അധ്യക്ഷന്‍ സതീശന്‍ പാച്ചേനി ആരോപിച്ചു. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന വരണാധികാരിക്ക് മുന്‍പില്‍ നടക്കുന്ന സമയത്താണു സി.പി.എം-ബി.ജെ.പി പരസ്പര ധാരണ മറനീക്കി പുറത്തുവന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ അപരനായി മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കാതിരിക്കുകയും ചെയ്തു. എല്‍.ഡി.എഫിനെ സഹായിക്കാന്‍ സുധാകരനെതിരെ അപരനെ നിര്‍ത്തി മത്സരിപ്പിക്കാന്‍ ബി.ജെ.പി നേതൃത്വം തയാറായതു പരസ്പര ധാരണയുടെ ഭാഗമാണെന്നും പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."