ആദിവാസി പുനരുദ്ധാരണ പദ്ധതി തല്‍പരകക്ഷികളുടെ നീക്കത്തെ ജനാധിപത്യ
അഗളി : ആദിവാസി വിഭാഗങ്ങളെ ചേരിതിരിച്ച് മത്സരിപ്പിക്കാനുള്ള ഉപാധി എന്ന നിലയില്‍ ആദിവാസി പുനരുദ്ധാരണ പദ്ധതി പ്രവര്‍ത്തനത്തേയും പ്രവര്‍ത്തകരേയും ഉപയോഗപ്പെടുത്തുവാനുള്ള തല്‍പരകക്ഷികളുടെ നീക്കത്തെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിഞ്ഞ് എതിര്‍ത്ത് തോല്പിക്കണമെന്ന് ആദിവാസി കൂട്ടായ്മയായ 'തമ്പ്' പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അഹാഡ്‌സ്, എന്‍. ആര്‍.എല്‍.എം. എന്നീ അട്ടപ്പാടി ആദിവാസി പുനരുദ്ധാരണ പദ്ധതികളുടെ പരാജയത്തിന്റെ അടിസ്ഥാനകാരണം പദ്ധതികള്‍ ഉദ്യോഗസ്ഥ വ്യക്തി കേന്ദ്രീകൃതമായതും, ജനാധിപത്യപരമല്ലാതായതുമാണെന്ന് 'തമ്പ്' പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ 73, 74 ഭേദഗതികള്‍ ഏറ്റവും നന്നായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം.
വികേന്ദ്രീകരണാസൂത്രണം അര്‍ഹിക്കുന്ന ഗൗരവത്തോടെ നടപ്പിലാക്കിയ ഒരു സംസ്ഥാനത്ത് ഏറ്റവും പാര്‍ശ്വവല്കൃത സമൂഹത്തിനിടയില്‍, ഊരുതല മൂലധന ശാക്തീകരണ പദ്ധതികള്‍ ജനാധിപത്യപരമായി നടപ്പിലാക്കുകയാണ് വേണ്ടത്. പോഷകാഹാരം, കൃഷി, മൃഗ സംരക്ഷണം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, പരിസ്ഥിതി പരിപാലനം എന്നിങ്ങനെ അഞ്ചിന കര്‍മ്മ പദ്ധതികളിലൂൂടെ ഊരുതല പങ്കാളിത്ത ശാക്തീകരണം ജനാധിപത്യപരമായ രീതിയില്‍ സുതാര്യമായി നടപ്പിലാക്കണം. അതിനായി തദ്ദേശീയ ജനതയുടെ വികസന ശാക്തീകരണ സങ്കല്പത്തെ കേള്‍ക്കണം.
ഇപ്പോള്‍ കിലയുടെ കീഴിലുള്ള അഹാഡ്‌സ് സമൂച്ചയത്തെ കേരളത്തിലെ പട്ടികവര്‍ഗ്ഗ ഗവേഷണ പഠന കേന്ദ്രമാക്കി വളര്‍ത്തികൊണ്ടു വരണം. ഊരുതല മൂലധനാധിഷ്ഠിത വികസന ശാക്തീകരണ പദ്ധതികള്‍ക്കായി ടി. എസ്. പി. ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണം. അത് ത്രിതല പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും നിരീക്ഷിക്കുന്ന രീതി നിലവില്‍ വരണമെന്നും 'തമ്പ്' അദ്ധ്യക്ഷന്‍ രാജേന്ദ്ര പ്രസാദും, കെ. എ. രാമുവും, കെ. എന്‍. രമേശും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."