തിരിപ്പൂരിലെ വാഹനാപകടം: കൊല്ലം സ്വദേശിയായ നാലാമനും മരിച്ചു
കൊല്ലം: തിരിപ്പൂരില്‍ കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച അപകടത്തില്‍ മരണം നാലായി. മൈലാപ്പൂര് കെ.എസ്.എഫ്.ഇ ഓഫീസിനു സമീപം ഷിഹാബിന്റെ മകന് ഷുൈഹബാ(20)ണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. ഇന്നലെ നടന്ന അപകടത്തില്‍ ആദിച്ചനല്ലൂര്‍ സ്വദേശി ദാസിന്റെ മകന് നെബു തബൈദാസ്(റാഫി22), കമ്പിവിള പേരയം വലിയവിളവീട്ടില്‍ അബ്ദുല്‍ജലീല്‍(27), ഉമയനല്ലൂര്‍ തറക്കുളം പുളിക്കത്തുണ്ടില് അബ്ദുള്ലത്തീഫ്റഹ്മത്ത് ദമ്പതികളുടെ മകന് റനീബ് തബെ എന്നിവര്‍ മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മാഞ്ഞാലിമുക്ക് സ്വദേശി സജാദ്(22) കോയമ്പത്തൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവമറിഞ്ഞു ബോധരഹിതനായ ഷുഹൈബിന്റെ പിതാവ് ഷിഹാബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട് തിരുപ്പൂരിനടുത്ത് പല്ലടം പൊള്ളാച്ചി റോഡില്‍ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു അപകടം.
പൊള്ളാച്ചിയില്‍ നിന്നും ചരക്കുമായി പല്ലടത്തേക്കുപോയ ലോറി, ഇവരുടെ കാറില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്ന മൂന്നുപേര്‍ മരിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പൊലിസും ഫയര്‍ഫോഴ്സും ചേര്‍ന്നു വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. വസ്ത്രവ്യാപാരികളായ അഞ്ചുപേരും തിരുപ്പൂരില്‍ തുണിവാങ്ങാന്‍ പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം. സഊദിയില്‍ നിന്നും ഈയിടെ നാട്ടിലെത്തിയതാണ് അബ്ദുല്‍ജലീല്‍ ജമാലുദ്ദീന്‍- ഷീദാ ദമ്പതികളുടെ മകനാണ്. ഭാര്യ: അന്‍സി. സഹോദരങ്ങള്‍:രജില, ജാഫര്‍. റനീസാണ് റനീബിന്റെ സഹോദരന്. സംഭവമറിഞ്ഞു ബന്ധുക്കള്‍ കോയമ്പത്തൂരിലേക്കു തിരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."