HOME
DETAILS
MAL
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് അഭ്യര്‍ഥിച്ചു; എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്
backup
April 06 2019 | 16:04 PM
തൃശൂര്‍: എന്‍.ഡി.എയുടെ തൃശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കലക്ടര്‍ ടി.വി അനുപമയുടെ നോട്ടീസ്.
ശബരിമലയുടെയും അയ്യപ്പന്റെയും പേരില്‍ വോട്ട് അഭ്യര്‍ഥിച്ചതിനാണ് കലക്ടര്‍ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചുണ്ട്.
സ്വരാജ് റൗണ്ടിലെ റോഡ് ഷോയ്ക്കിടെയുള്ള സുരേഷ് ഗോപിയുടെ വോട്ടഭ്യര്‍ഥനയാണ് വിവാദമായത്. സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കലക്ടര്‍ അനുപമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."