അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ രജിസ്‌ട്രേഷന്‍ മുടങ്ങുന്നു
കോഴിക്കോട്: നെറ്റ്‌വര്‍ക്ക് അവതാളത്തിലായതോടെ അക്ഷയകേന്ദ്രങ്ങള്‍ വഴി നടപ്പാക്കിവരുന്ന ആധാര്‍കാര്‍ഡ് രജിസ്‌ട്രേഷന്‍ മുടങ്ങുന്നത് പതിവാകുന്നു. തിരിച്ചറിയല്‍ രേഖഉള്‍പ്പെടെയുള്ളവ സ്‌കാന്‍ചെയ്ത് അയക്കണമെന്ന പുതിയ ഉത്തരവിന്റെ ഭാഗമായിട്ടാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. അക്ഷയക്കു അനുവദിച്ച പുതിയ സ്‌കാനറില്‍ സമയ നഷ്ടവും സാമ്പത്തിക നഷ്ടവും വരുന്നതാണ് പ്രതിസന്ധിക്കു കാരണം. പുതിയ നെറ്റ് വര്‍ക്കില്‍ ഒരു ദിവസം പത്തില്‍ കുറവ് രജിസ്‌ട്രേഷന്‍ മാത്രമാണ് നടക്കുന്നത്. ഒരു രജിസ്‌ട്രേഷന് ചുരുങ്ങിയത് 20 മിനിറ്റുവരെ സമയം എടുക്കുന്നുണ്ട്. പഴയ നെറ്റ്‌വര്‍ക്കില്‍ ഒരുദിവസം 60 തോളം രജിസ്‌ട്രേഷന്‍ നടന്നിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ പത്തില്‍കുറവ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ആധാര്‍കാര്‍ഡ് എടുക്കുന്നതിന് ഓരോ സമയത്തും അധികൃതരുടെ വ്യത്യസ്ത നലപാടുകളാണ് തടസമായി നില്‍ക്കുന്നത്.
കുറച്ചുകാലം മുന്‍പുവരെ അധാര്‍ എടുക്കുന്നതിന് അനുബന്ധ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു. ഈ രേഖകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത് നിര്‍ത്തി സ്‌കാന്‍ ചെയ്തു അയക്കണമെന്ന് പറയുന്നത്. 97 ശതമാനത്തോളം ആധാര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാരിന്റ പുതിയ തലതിരിഞ്ഞ പരിഷ്‌കാരം. തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ സ്‌കാന്‍ചെയ്ത് നിശ്ചിത വലിപ്പത്തില്‍ ഓണ്‍ലൈനായി അയക്കണമെന്നാണ് പുതിയ തീരുമാനം.
ഇതിനു മുന്‍പ് കണ്ണിന്റ സ്‌ക്കാന്‍ നടത്തണമെന്ന് പുതിയ അറിയിപ്പു ലഭിക്കുകയും എന്നാല്‍ ഇത് കണ്ണിന് ദോഷകരമാണെന്ന് കണ്ടതിനെതുടര്‍ന്നുള്ള പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിക്കുകയുമായിരുന്നു. നിലവിലെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."