എസ്.ഡി.പി.ഐ നേതാക്കളുടെ വീട്ടില്‍ പൊലിസ് റെയ്ഡ്
എരുമപ്പെട്ടി: എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എരുമപ്പെട്ടി മേഖലയിലെ എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ പൊലിസ് റെയ്ഡ് നടത്തി.
അഞ്ച് പേരെ പൊലിസ് കരുതല്‍ അറസ്റ്റ് നടത്തി ജാമ്യത്തില്‍ വിട്ടു. എസ്.ഡി.പി.ഐ കടങ്ങോട് പഞ്ചായത്ത് സെക്രട്ടറി പന്നിത്തടം എ.കെ.ജി നഗര്‍ സ്വദേശി ഷെഫീക്ക്, പോപ്പുലര്‍ ഫ്രണ്ട് കുന്നംകുളം ഡിവിഷന് സെക്രട്ടറി ചിറമനേങ്ങാട് സ്വദേശി തൗഫീക്ക്, എസ്.ഡി.പി.ഐ കടങ്ങോട് പഞ്ചായത്ത് സെക്രട്ടറി കടങ്ങോട് ഖാദര്‍പ്പടി സ്വദേശി ഷെഫീക്ക്, മനപ്പടി സ്വദേശികളായ ഇബ്രാഹീംകുട്ടി, മുത്തു എന്ന് വിളിക്കുന്ന മൊയ്തീന് എന്നിവരെയാണ് എസ്.ഐ സുബിന്ത് അറസ്റ്റ് ചെയതത്. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ ഏതെങ്കിലും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ജാമ്യമില്ലാ വകുപ്പില്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."