ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മൂലധന നിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്ന് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് 12,450 കോടി രൂപയുടെ മൂലധന നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഓറിയന്റല്‍, നാഷനല്‍, യുനൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ക്കാണ് അംഗീകാരം നല്‍കിയത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 2,500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. 3,475 കോടി രൂപ ഉടന്‍ അനുവദിക്കും.
മൂലധന നിക്ഷേപം പ്രാബല്യത്തില്‍ വരുത്തുന്നതിന് നാഷനല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം 7,500 കോടി രൂപയായും യുനൈറ്റഡ് ഇന്ത്യ, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുടേത് 5,000 കോടി രൂപയായും ഉയര്‍ത്തുന്നതിനും മന്ത്രിസഭ അംഗീകാരം നല്‍കി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഈ കമ്പനികളുടെ ലയനപ്രക്രിയ നിര്‍ത്തിവച്ചിരിക്കുകയാണ്. പകരം അവയുടെ ലാഭകരമായ വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."