HOME
DETAILS
MAL
സന്നാഹം: ഇന്ത്യ മികച്ച നിലയില്‍
backup
July 16 2016 | 11:07 AM
സെന്റ് ലൂസിയ: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ സന്നാഹ മത്സത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. പ്രസിഡന്റ്‌സ് ഇലവനെ 180 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ മൂന്നിന് 150 എന്ന നിലയിലാണ്. വിരാട് കോഹ്‌ലി(36*) ലോകേഷ് രാഹുല്‍(45*) എന്നിവരാണ് ക്രീസില്‍. മുരളി വിജയ്(23) ശിഖര്‍ ധവാന്‍(9) ചേതേശ്വര്‍ പൂജാര(28) എന്നിവരാണ് പുറത്തായ താരങ്ങള്‍.
നേരത്തെ റക്കീം കോണ്‍വാല്‍(41)വാലറ്റത്ത് ജേസന്‍ ഡോവ്‌സ്(18) കെമര്‍ റോച്ച്(11*) എന്നിവരുടെ ബാറ്റിങാണ് പ്രസിഡന്റ്‌സ് ഇലവന്റെ സ്‌കോര്‍ 150 കടത്തിയത്. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തി. അമിത് മിശ്രയ്ക്ക് രണ്ടു വിക്കറ്റ് ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."