സഊദിയില്‍ വീണ്ടും ആക്ടിവിസ്റ്റുകളുടെ കൂട്ട അറസ്റ്റ്
ദുബൈ: സഊദി അമേരിക്കന്‍ പൗരത്വമുള്ള രണ്ടു പേര് ഉള്‍പ്പെടെ ഏഴു ആക്ടിവിസ്റ്റുകള്‍ സഊദിയില്‍ പിടിയില്‍.
വ്യാഴാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്ന് വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അമേരിക്കന്‍ ചാനലായ സി.എന്‍.എന്നും അമേരിക്കന്‍ വോയിസും റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റു ചെയ്യപ്പെട്ടവരില്‍ രണ്ടു പേര് അമേരിക്കന്‍ പൗരത്വമുള്ളവരാണെന്നും സഊദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും സംഭവത്തിലെ സ്വകാര്യത സൂക്ഷിക്കണമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അമേരിക്കന്‍ അധികൃതര്‍ വെളിപ്പടുത്തിയതായി സി. എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ സഊദി അധികൃതര്‍ അറസ്റ്റു ചെയ്ത വനിതാ ആക്റ്റിവിസ്റ്റുകളില്‍ ഉള്‍പ്പെട്ട അസീസ് അല്‍ യൂസുഫിന്റെ മകന് സാലഹ്അല് ഹൈദര്‍, എഴുത്തുകാരനും മെഡിക്കല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നയാളുമായ ബദര്‍ അല്‍ ഇബ്റാഹീം എന്നീ രണ്ടു പേരാണ് സഊദി അമേരിക്കന്‍ പൗരത്വമുള്ളവര്‍. ബാക്കിയുള്ളവര്‍ സഊദി പൗരത്വമുള്ളവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."