തായ്: ഈ വിജയത്തില്‍ ആഹ്ലാദിക്കാന്‍ സമാന്‍ ഗുണാന്‍ ഇല്ല
ചിയാങ് റായ്: 12 കുട്ടികളെയും കോച്ചിനെയും സുരക്ഷിതമായി പുറത്തെത്തിച്ച തായ്‌ലാന്റ് അധികൃതര്‍ക്ക് അഭിമാനിക്കാം. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി മരണം വരിക്കേണ്ടി വന്ന സമാന്‍ ഗുണാന്‍ എന്ന ഉദ്യോഗസ്ഥന്റെ നഷ്ടം മുമ്പിലുണ്ട്.
കുട്ടികള്‍ ഉള്ള സ്ഥലത്തേക്ക് ഓക്‌സിജന്‍ എത്തിക്കലായിരുന്നു സമാന്‍ ഗുണാന്റെ ജോലി. തായ് നേവിയിലെ റിട്ടയര്‍ ഉദ്യോഗസ്ഥനാണിയാള്‍. ദുരന്തമുണ്ടായതറിഞ്ഞപ്പോള്‍ രക്ഷാപ്രവര്‍ത്തക സംഘത്തിനൊപ്പം ചേര്‍ന്നു.
ഓക്‌സിജന്‍ എത്തിച്ച് തിരിച്ചുവരുന്നതിനിടയില്‍ തന്റെ ടാങ്കിലെ ഓക്‌സിജന്‍ തീര്‍ന്നതാണ് മരണകാരണം. ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
എന്നാല്‍ കുട്ടികളുടെ ജീവനു വേണ്ടി സ്വന്തംജീവന്‍ പണയംവച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണ്. തായ്‌ലാന്റിലെങ്ങും അദ്ദേഹത്തിന്റെ ബാനറുകളും ഹോര്‍ഡിങ്ങുകളും ഉയര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ധീരതയും അര്‍പ്പണവും മറക്കില്ലെന്നവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."