സ്വപ്‌ന ക്ലിഫ് ഹൗസില്‍ നിരവധി തവണ എത്തിയിരുന്നു: പി.ടി തോമസ്
കൊച്ചി: സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ നിരവധി തവണ എത്തിയിരുന്നെന്ന ഗുരുതര ആരോപണവുമായി പി.ടി തോമസ്. ക്ലിഫ് ഹൗസിലെ സിസിടിവ ദൃശ്യങ്ങള്‍ പിടിച്ചെടുക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബഹിരാകാശ കോണ്‍ക്ലേവില്‍ നാല് മണിക്കൂര്‍ ഒപ്പമിരുന്ന സ്വപ്നയെയാണ് അറിയില്ലെന്നു പിണറായി വിജയന്‍ പറയുന്നത്. ഇത് കളവാണെന്നു തെളിയുകയാണ്. സ്വമേധയാ അന്വേഷണത്തിന് വിധേയനാകാന്‍ അദ്ദേഹം തയാറാകണം. ശിവശങ്കരനൊപ്പവും അല്ലാതെയും മുഖ്യമന്ത്രിയുടെ വസതിയില്‍ സ്വപ്ന എത്തിയിട്ടുണ്ട്. ഡി.ജി.പിയുടെയും ശിവശങ്കറിന്റെയും ഫോണ്‍, വിദേശയാത്രാ, ഇന്റര്‍നെറ്റ് രേഖകള്‍ പിടിച്ചെടുത്തും ബെഹ്‌റയെ മാറ്റി നിര്‍ത്തിയും അന്വേഷണം നടത്തണം. പ്രതികളിലൊരാളുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് പാര്‍ട്ടി നേതൃത്വം അറിഞ്ഞാണോയെന്ന് വ്യക്തമാക്കണം.
2019ലെ പ്രളയകാലത്ത് യു.എ.ഇയില്‍നിന്നു ലഭിച്ച പത്തു കോടിയുടെ സഹായത്തില്‍ രണ്ടു കോടി മാത്രമാണ് ദുരിതാശ്വാസമായി കൊടുത്തത്. ശേഷിച്ച് എട്ടു കോടി കണ്ടെത്തിയാല്‍ സ്വര്‍ണക്കടത്ത് അന്വേഷണത്തിലും സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."