HOME
DETAILS
MAL
താലിബാന് ആക്രമണം: അഫ്ഗാന് പ്രതിരോധ മന്ത്രിയും സൈനിക മേധാവിയും രാജിവച്ചു
backup
April 24 2017 | 08:04 AM
കാബൂള്‍: അഫ്ഗാന് പ്രതിരോധ മന്ത്രി അബ്ദുല്ല ഹബീബിയും സൈനിക മേധാവി ഖദം ഷായും രാജിവച്ചു. അഫ്ഗാനിലെ സൈനിക കേന്ദ്രത്തില്‍ താലിബാന് നടത്തിയ ആക്രമണത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി.
വെള്ളിയാഴ്ചയാണ് ബാല്‍ഖ് പ്രവിശ്യയില്‍ നൂറിലധികം സൈനികരുടെ ജീവനെടുത്ത ആക്രമണമുണ്ടായത്. സൈനിക കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി 10 താലിബാന് ഭീകരര്‍ വെടിയുതിര്‍ക്കുകയും സ്ഫോടനം നടത്തുകയുമായിരുന്നു.
രാജിക്കു പിന്നാലെ അഫ്ഗാന് ആഭ്യന്തര മന്ത്രാലയ മേജര്‍ ജനറല്‍ താരിഖ് ഷാ ബഹ്റാമിയെ ആക്ടിങ് പ്രതിരോധ മന്ത്രിയായി നിയമിച്ചു. ജനറല്‍ ശരീഫ് യാഫ്താലിനെ സൈനിക മേധാവിയായും നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."