വേതന കോഡ് ചട്ടത്തിന്റെ കരട് കേന്ദ്രം പുറത്തിറക്കി
ന്യൂഡല്‍ഹി: പുതിയ വേതന കോഡ് ചട്ടത്തിന്റെ കരട് കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ടാണ് കരട് പ്രസിദ്ധീകരിച്ചത്. പുതിയ വേതന നിയമത്തിന് കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. പേയ്‌മെന്റ് ഓഫ് വേജസ് ആക്ട് 1936, മിനിമം വേജസ് ആക്ട് 1948, പേയ്‌മെന്റ് ഓഫ് ബോണസ് ആക്ട് 1965, ഈക്വല്‍ റമ്യൂണറേഷന്‍ ആക്ട് 1976 എന്നീ നാലു നിയമങ്ങളെ ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം രൂപീകരിച്ചത്.
ഇതുമായി ബന്ധപ്പെട്ട ചട്ടത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്. കുറഞ്ഞ വേതനം കണക്കാക്കുന്ന രീതി, അടിസ്ഥാന വേതനം, വേതനവും ബോണസും നല്‍കുന്ന രീതി, കേന്ദ്ര ഉപദേശക സമിതിയുടെ അധികാരങ്ങള്‍, കുടിശിക അവകാശപ്പെടുകയും നല്‍കുകയും ചെയ്യല്‍ എന്നീ വിഷയങ്ങളിലുള്ള ചട്ടങ്ങളുടെ കരടാണ് കേന്ദ്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."