HOME
DETAILS

ഓഫിസില്‍ ആകെയുള്ളത് ഒരു വില്ലേജ് ഓഫിസറും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും മാത്രം

  
backup
July 10 2018 | 18:07 PM

%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%95%e0%b5%86%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d-%e0%b4%92%e0%b4%b0%e0%b5%81

കഠിനംകുളം: കഠിനംകുളം വില്ലേജ് ഓഫിസ് ഹൈടെക്കായി. എന്നാല്‍ ഓഫിസില്‍ ആകെയുള്ളത് ഒരു വില്ലേജ് ഓഫിസറും വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റും മാത്രം. തീരദേശ വില്ലേജ് ആയ ഇവിടെ എത്തുന്നവര്‍ക്കു സര്‍ട്ടിഫിക്കറ്റുകളും മറ്റും കൊടുക്കുവാന്‍ പെടാപാടുപെടുകയാണ്. 

രാവിലെ ഒന്‍പത് മണിയ്ക്കു ജോലിക്കെത്തുന്ന ഇരുവര്‍ക്കും നിന്നും തിരിയാന്‍ സമയമില്ലെന്നു മാത്രമല്ല പലപ്പോഴും ഫയലുകള്‍ വീട്ടില്‍കൊണ്ടുപോയി രാത്രി 11 വരെ ഇരുന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും എഴുതിവെയ്‌ക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ വനിത വില്ലേജ് ഓഫിസര്‍. മൊത്തത്തില്‍ വില്ലേജ് ഓഫിസര്‍ അടക്കം ആറു ജീവനക്കാരാണ് വേണ്ടത്. മത്സ്യ ബന്ധനക്കാരും കയര്‍ തൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന വില്ലേജില്‍ വിവിധ ക്ഷേമപദ്ധതികള്‍ക്ക് അപേക്ഷിക്കാന്‍ വേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത് ഇവിടെ നിന്നാണ്.
പ്രത്യകിച്ച് പ്രകൃതിക്ഷോഭം വന്ന് വള്ളവും വലയും നശിക്കുകയോ ആളിനു ജീവാപയമോ ഉണ്ടായാല്‍ അതുപരിശോധിച്ച് ആവശ്യമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടത് വില്ലേജ് ഓഫിസറാണ്. മുമ്പ് പൊട്ടിപൊളിഞ്ഞ കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവര്‍ത്തിച്ചിരുന്നത്. പത്രവാര്‍ത്തയെതുടര്‍ന്ന് സംസ്ഥാനത്തെ ഹൈടെക് വില്ലേജ് ഓഫിസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഇവിടെയും അത്യാധുനിക സംവിധാനമുള്ള കെട്ടിടം നിര്‍മിച്ചു.
എന്നാല്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ഹൈടെക് വില്ലേജ് ഓഫിസിന്റെ സേവനം യഥാസമയം കിട്ടാനാവാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. റവന്യൂ വകുപ്പ് ഇടപെട്ട് ആവശ്യത്തിനുള്ള ജീവനക്കാരെ അനുവദിച്ച് നിലവിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago