ചുങ്കാല്‍ സംരക്ഷിത വനത്തില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം; അഞ്ചുപേര്‍ പിടിയില്‍
കോടാലി: വെള്ളിക്കുളങ്ങര വനം ഡിവിഷനിലെ ചുങ്കാല്‍ സംരക്ഷിത വനത്തില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ചു കടത്താന്‍ ശ്രമിച്ച അഞ്ചു പേരെ വനം വകുപ്പ് ജീവനക്കാര്‍ പിടികൂടി. തമിഴ്നാട് സ്വദേശികളായ മാണിക്യം (40), രാജാമണി (38), കാമരാജ് (35), എറണാകുളം പട്ടിമറ്റം സ്വദേശികളായ പി.എ അനീഷ് (35), അരുണ്‍ കുമാര്‍ (27) എന്നിവരെയാണ് പിടിയിലായത്. ഇവരില്‍ നിന്നും 25 കിലോ ചന്ദന മരവും പിടികൂടി. കൂടാതെ ചന്ദനം കടത്താനായി കൊണ്ടുവന്ന അനീഷിന്റെ ഫോര്‍ഡ് ഫിഗോ കാറും പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ടി.എസ് മാത്യൂസ്, മുപ്ലിയം ഡെപ്യൂട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.എസ് ഷൈലന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ.ബി ശോഭന്‍ ബാബു, പി.വി മുരളി, വി.ആര് ഷാജു, കെ.എസ് സന്തോഷ്, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ എം.ആര് പ്രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പിടികൊടുക്കാതെ രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഓടി വീണ് പരുക്കേറ്റ പ്രതി കാമരാജിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."