ഖത്തറിലെ സന്നദ്ധ സംഘടന ഇന്ത്യയില്‍ തൊഴില്‍ പരിശീലനം കേന്ദ്രം തുറന്നു
ദോഹ: ഖത്തറിലെ സന്നദ്ധ സംഘടനയായ ജാസിം ആന്റ് ഹമദ് ബിന്‍ ജാസിം ചാരിറ്റബിള്‍ ഫൗണ്ടേഷന് ഇന്ത്യയില്‍ തൊഴില്‍ പരിശീലന കേന്ദ്രം തുറന്നു. നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായാണ് പദ്ധതി. മഹാരാഷ്ട്രയിലെ ദാഭോല്‍ ഗ്രാമത്തിലാണ് കേന്ദ്രം തുറന്നത്. മുംബൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ പര്‍വത മേഖലയിലാണ് ദാഭോല്‍. മഹാരാഷ്ട്രയിലെ സര്വെന്ജന് കോകാന്‍ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് മുപ്പത് ലക്ഷം റിയാല്‍ ചെലവിലാണ് ഹമദ് ബിന്‍ ജാസിം ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍ ഖാദര്‍, ഇന്ത്യന്‍ ഹെവി ഇന്‍ഡസ്ട്രി പബ്ലിക് എന്റര്‍്രൈപസസ് മന്ത്രി അനന്ത് ഗീതി, പരിസ്ഥിതി മന്ത്രി റാംദാസ് കദാം, ജാസിം ഫൗണ്ടേഷന് സിഇഒ മുഹമ്മദ് അല്‍ഹാജിരി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വെല്‍ഡിങ്, വൈദ്യുതി, മെക്കാനിക്, ഡീസല്‍ മെക്കാനിക്ക് എന്നീ നാല് മേഖലയിലാണ് കേന്ദ്രം പരിശീലനം നല്‍കുന്നത്. മേഖലയില്‍ വ്യാവസായിക ജോലികള്‍ നേടാനുള്ള പരിശീലനമാണ് കേന്ദ്രം നല്‍കുന്നത്. വര്‍ഷത്തില്‍ 128 മുതല്‍ 200 വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാനുള്ള ശേഷിയുള്ളതാണ് കേന്ദ്രം. അടുത്ത അധ്യയന വര്‍ഷമായ ജൂലൈ മുതല്‍ കേന്ദ്രത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കും. എട്ട് മുതല്‍ പത്താം ക്ലാസ് വരെ യോഗ്യതയുള്ള നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."