HOME
DETAILS
MAL
യമനിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു സാധാരണക്കാർ കൊല്ലപ്പെട്ടു.
backup
April 24 2017 | 18:04 PM
റിയാദ്: യമനിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ സാധാരണക്കാരായ മൂന്നു പേർ കൊല്ലപ്പെട്ടു. അൽഖാഇദ തീവ്രവാദികളെ ലക്ഷ്യം വെച്ചു നടത്തിയ ആക്രമണത്തിലാണ് സിവിലിയന്മാർ കൊല്ലപ്പെട്ടത്. ദക്ഷിണ യമനിൽ നാല് അൽഖാഇദ തീവ്രവാദികൾ കാറിൽ സഞ്ചരിക്കുന്നതായി കണ്ടെത്തിയായിരുന്നു ആക്രമണം.എന്നാൽ , വാഹനത്തിന് അടുത്തുണ്ടായിരുന്ന സിവിലിയന്മാരും ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തിൽ വാഹനം പൂർണ്ണമായും തകർന്നു. യമനിൽ അൽഖാഇദ തീവ്രവാദികൾക്കെതിരെ അമേരിക്ക നിരവധി ഡ്രോൺ ആക്രമണങ്ങളാണ് തുടർച്ചയായി നടത്തിയത്. ഇതിൽ നേതാക്കളടക്കം നിരവധി തീവ്രവാദികളെ അമേരിക്കക്കു വകവരുത്താനും കഴിഞ്ഞിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."