മംഗലാപുരം ദുരന്തം: സമസ്ത ധനസഹായം നല്കി
ചേളാരി: കഴിഞ്ഞ ദിവസം മംഗലാപുരത്തിന് സമീപം ഗുരുപുര ബംഗ്ലഗുഢെയില് കനത്തമഴമൂലം ഉണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണപ്പെട്ട സഫ്വാന് (16), സഹല (10) എന്നീ വിദ്യാര്‍ത്ഥികളുടെ കുടുംബത്തിനും വീടുകള്‍ പൂര്‍ണമായും തകര്‍ന്നവര്‍ക്കും സമസ്ത ധനസഹായം നല്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും ദക്ഷിണകന്നഡ ജില്ലാ കമ്മിറ്റി നേതാക്കള്‍ ദുരന്തത്തിനിരയായ സ്ഥലം സന്ദര്‍ശിച്ചു.
സമസ്തയുടെ ധനസഹായം കേന്ദ്ര മുശാവറ മെമ്പര്‍ ബംബ്രാണ ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര് ദുരന്തത്തിനിരയായവര്‍ക്ക് കൈമാറി. അബ്ദുല്‍ഖാദിര്‍ ദാരിമി കുക്കില, ഇബ്രാഹീം ബാഖവി കെ.സി റോഡ്, ഷരീഫ് ഫൈസി കടപ്പ, കെ.എല്‍ ഉമര്‍ ദാരിമി പട്ടോരി, സയ്യിദ് അമീര്‍ തങ്ങള്‍ കിന്യ, ഖാസിം ദാരിമി തോടാര്‍, അബ്ദുല്‍ഹമീദ് ദാരിമി പെര്ന്നെ, ഇസ്മായില്‍ ഫൈസി അളക്കെ, ശരീഫ് ദാരിമി അഢൂര്, അഹ്മദ് ദാരിമി കമ്പളവെട്ടു, അബൂ സ്വാലിഹ് ഫൈസി സജിപ്പ, റിയാസ് റഹ്മാനി ദെര്‍ളക്കട്ട തുടങ്ങിയവരാണ് സ്ഥലം സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."