പ്രതിസന്ധികള്‍ക്ക് കാരണം പ്രകൃതി വിരുദ്ധ വികസനം: സുഗതകുമാരി
തിരുവനന്തപുരം: പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്ന് കവയത്രി സുഗതകുമാരി. ഗാന്ധി ഹരിതസമൃദ്ധിയുടെ നേതൃത്വത്തില്‍ നെയ്യാര്‍ നദീ സംരക്ഷണത്തിനായി 'അമ്മയാം നെയ്യാറിനായ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജനകീയ കര്‍മ്മയജ്ഞം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
വനങ്ങളെല്ലാം നശിപ്പിച്ചു. നദികളെല്ലാം മലിനമാക്കി. ഇതിന്റെയെല്ലാം ദുരന്തഫലങ്ങള്‍ ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുകയാണ്. പ്രകൃതിസൗഹൃദമായ വികസനമാണ് മാനവരക്ഷയ്ക്ക് ആവശ്യമെന്നും സുഗതകുമാരി പറഞ്ഞു.
അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗാന്ധി ഹരിതസമൃദ്ധി സംസ്ഥാന സെക്രട്ടറി സനില്‍ കുളത്തിങ്കല്‍ അധ്യക്ഷനായി. ഫാദര്‍ യൂജിന്‍ പെരേര, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി മണക്കാട് സുരേഷ്, വി.എസ്. ഹരീന്ദ്രനാഥ്, ഗാന്ധിഹരിത സമൃദ്ധി തിരുവനന്തപുരം ചീഫ് കോഓര്‍ഡിനേറ്റര്‍ അഡ്വ. ഉദയകുമാര്‍, ഡോ. സി. ജയകുമാര്‍, പ്രൊഫ. ഗോപിനാഥ്, എം. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."