പ്രതിഷേധങ്ങളെ കായികമായി നേരിടുന്നത് ജനാധിപത്യ വിരുദ്ധം: കെഎംസിസി
ദമാം: സ്വർണ കള്ള കടത്തു കേസിൽ സമഗ്ര അനേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്റ്ററേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ക്രൂരമായ ആക്രമണത്തിൽ ജുബൈൽ, അൽഖോബാർ കെ.എം.സി.സി സെൻട്രൽ കമ്മിറ്റികൾ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി.പ്രതിഷേധിക്കുന്നവരെ മർദിക്കുന്നതു അംഗീകരിക്കാൻ കഴിയില്ല. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമാണ്.ഓഫിസ് കൂടി അന്വേഷണത്തിന്റെ പരിധിയിൽ വരണം.
സി.പി.എം ഇടതു മുന്നണിയിൽ ഇപ്പോൾ ഒറ്റപ്പെട്ടിരിക്കുകയാണ്.
പ്രധാന ഘടക കക്ഷിയായ സി.പി.ഐ ഇപ്പോൾ ഈ കാര്യത്തിൽ കേന്ദ്ര അന്വേഷണം ആവിശ്യപെട്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയത് ദേശീയ സുരക്ഷയെ കൂടി അപകട പെടുത്തുന്ന സംഭവമാണ്. സി.പി.എമ്മിന്റ മാഫിയ പ്രവർത്തനങ്ങളുടെ മറ്റൊരു ഉദാഹരണമാണ് പ്രളയ ഫണ്ടിൽ നിന്ന് കോടി കണക്കിന് രൂപ തട്ടിയെടുത്തത്.സി.പി.എം ഇപ്പോൾ പാവപ്പെട്ടവർക്ക് പകരം പണമുള്ളവന്റെയും,തൊഴിലാളികൾക്കു പകരം കോർപ്പറേറ്റ് മുതലാളിമാരുടെയും പാർട്ടിയായി മാറിയിരിക്കുകയാണെന്ന് ജുബൈൽ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ജാഫർ തേഞ്ഞിപ്പലം, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പള്ളിയാളി എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
പോലീസ് നടപടി കിരാതം, അടിച്ചമർത്താനുള്ള തീരുമാനം വ്യാമോഹം: അൽഖോബാർ കെഎംസിസി
ദമാം: അന്താരാഷ്ട്ര തലത്തിൽ കേരളത്തെ നാണം കെടുത്തിയ നയതന്ത്ര സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം കരിനിഴലിൽ നിൽക്കുന്ന സാഹചര്യത്തിൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി സംസ്ഥാന സർക്കാരും പോലീസും കൈകൊണ്ട് നടപടികൾക്കെതിരെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂത്ത് ലീഗ് നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റ് നടത്തിയ മാർച്ചിൽ യൂത്ത് ലീഗ് നേതാക്കളുടെ ദേഹത്തേക്ക് ഗ്രനേഡും കണ്ണീർ വാതകം പ്രയോഗിച്ച
കേരള പോലീസിൻറെ നടപടി കിരാതമാണെന്നും നടപടിയിൽ ശക്‌തമായി പ്രതിഷേധിക്കുന്നുവെന്നും കെഎംസിസി അൽ ഖോബാർ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
സർക്കാരിൻറെ അഴിമതിക്കെതിരെ ബഹുജന പ്രക്ഷോഭവുമായി വരുന്ന യുവ നേതാക്കളെ ലാത്തിയും ഗ്രനേഡും കൊണ്ട് പരാജയപ്പെടുത്താമെന്നത് മുഖ്യമന്ത്രി യുടെ വ്യാമോഹം മാത്രമാണെന്നും സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിദ്ദീഖ് പാണ്ടികശാല, സിറാജ് ആലുവ, നജീബ് ചീക്കിലോട് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."