HOME
DETAILS

കോവളത്ത് ഡെങ്കിപ്പനി പടരുന്നു; ജനം ഭീതിയില്‍

  
backup
April 24 2017 | 18:04 PM

%e0%b4%95%e0%b5%8b%e0%b4%b5%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a1%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%a8%e0%b4%bf-%e0%b4%aa%e0%b4%9f%e0%b4%b0


കോവളം: കുടിവെള്ളം കിട്ടാക്കനിയായ കോവളം മേഖലയില്‍ ഡെങ്കിയും മറ്റ് പകര്‍ച്ചപ്പനികളും പടരുന്നു. ഒരാഴ്ചക്കിടെ അഞ്ചു പേരാണ് ഡെങ്കിപ്പനിയുമായി  വിഴിഞ്ഞം കമ്മ്യൂണിറ്റി  ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയെത്തിയത്. അഞ്ചുപേരും വനിതകളാണ് .ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന്  നാലുപേരെ  തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക്  മാറ്റി.   മറ്റു പകര്‍ച്ചപ്പനികളുമായി നിരവധി പേരാണ്  മുക്കോല പ്രഥമിക ആരോഗ്യ കേന്ദ്രത്തിലും,വിഴിഞ്ഞം സി.എച്ച്.സി.യിലും ദിവസവും  ചികിത്സ തേടിയെത്തുന്നുണ്ട്.
 ഡെങ്കിപ്പനി സ്ഥിരീകരിച്ച അഞ്ച് പേരും രൂക്ഷമായ  ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളിലുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ജലക്ഷാമം കാരണം  സ്വകാര്യ ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളം വിലകൊടുത്തുവാങ്ങി ദിവസങ്ങളോളം പാത്രങ്ങളില്‍ സൂക്ഷിച്ചാണ്  ഈ മേഖലയിലുള്ളവര്‍ ഉപയോഗിക്കുന്നത്. ഇത് കൊതുക് പെരുകുന്നതിന് ഇടയാക്കുന്നുണ്ട്.
 ജല അതോറിറ്റി ഈ മേഖലയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തെ കുറിച്ചും വ്യാപക പരാതികളാണുള്ളത്. വല്ലപ്പോഴും വിതരണം ചെയ്യുന്ന വെള്ളം ചെളികലര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.ഈ വെള്ളം ഉപയോഗിച്ചാല്‍ മഞ്ഞപ്പിത്തം അടക്കമുള്ള  ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കുമെന്ന് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
മേഖലയില്‍ അടിയന്തര രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി അരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക യോഗം കഴിഞ്ഞ ദിവസം  വിഴിഞ്ഞം സി.എച്ച്.സി.യില്‍  ചേര്‍ന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനുള്ള കര്‍മ പരിപാടികള്‍ യോഗം ആവിഷികരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
35 പേരോളമുള്ള ആരോഗ്യ പ്രവര്‍ത്തകരെ  പതിനൊന്ന് ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ പ്രദേശങ്ങളില്‍ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിങ്, ബോധവല്‍ക്കരണം തുടങ്ങിയ  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡെങ്കിപ്പനി കണ്ടെത്തിയവരുടെ വീട്ടിനുള്ളില്‍ പ്രത്യേക മരുന്ന് സ്‌പ്രേ ചെയ്യലും ഫോഗിങ്ങും നടത്തി തുടങ്ങിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  20 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  an hour ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago