HOME
DETAILS

മെഡിക്കല്‍ ക്യാംപില്‍ ഡോക്ടര്‍മാര്‍ എത്തിയില്ല: രോഗികള്‍ വലഞ്ഞു

  
backup
July 10 2018 | 19:07 PM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b

 

പുതുക്കാാട്: മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതുക്കാട് പഞ്ചായത്തില്‍ നടത്തിയ മെഡിക്കല്‍ കാംപില്‍ ഡോക്ടര്‍മാര്‍ എത്താത്തതുമൂലം രോഗികള്‍ വലഞ്ഞു.
പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, പന്ത്രണ്ട് വാര്‍ഡുകളിലുള്ളവര്‍ക്കായി പഞ്ചായത്ത് ഹാളിലാണ് കാംപ് സംഘടിപ്പിച്ചത്. എന്നാല്‍ രാവിലെ പത്തോടെ വാര്‍ഡുകളില്‍ നിന്നു നൂറിലേറെ രോഗികള്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ എത്തിയിരുന്നില്ല. ഹോമിയോ, അലോപ്പതി, ആയൂര്‍വേദം വിഭാഗങ്ങളിലായിരുന്നു കാംപ്.
സി.പി.എമ്മിലെ പടലപിണക്കമാണ് പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതെന്നാരോപിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ കുത്തിയിരിപ്പു സമരം നടത്തി.
പഞ്ചായത്തില്‍ നിന്ന് അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ എത്താത്തതിന് കാരണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കുറ്റപ്പെടുത്തി. യു.ഡി.എഫ് അംഗങ്ങളായ തോബി തോട്യന്‍, ജോളി ചുക്കിരി, സതി സുധീര്‍, രാജു തളിയപറമ്പില്‍, സിജു പയ്യപ്പിള്ളി, നിഹ ജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്.
കോണ്‍ഗ്രസ് അംഗവും ആരോഗ്യ സ്റ്റാന്റിങ് ചെയര്‍പേഴ്‌സണുമായ സതി സുധീറിനെ കാംപിന്റെ ചുമതല നല്‍കികൊണ്ട് കമ്മിറ്റി തീരുമാനമെടുത്തതായും എന്നാല്‍ ഡോക്ടര്‍മാരെ അറിയിക്കുന്നതില്‍ സതി സുധീറിന് വീഴ്ച പറ്റിയതാണ് പ്രശ്‌നത്തിനു കാരണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ അറിയിച്ചു. പിന്നീട് പ്രസിഡന്റ് ഇടപെട്ട് ഉച്ചയോടെയാണ് ഡോക്ടര്‍മാര്‍ എത്തി പരിശോധന നടത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago