HOME
DETAILS
MAL
പാമ്പാടി പഞ്ചായത്തില്‍ കുടുംബശ്രീക്ക് അവഗണന
backup
April 24 2017 | 19:04 PM
പാമ്പാടി: കുടുംബശ്രീ പ്രവര്‍ത്തരുടെ കേന്ദ്രം അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയൊരു വാടകമുറിയില്‍. പാമ്പാടി പഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടം സ്ത്രീകളാണു വിശ്രമിക്കാന്‍ പോലും ഇടമില്ലാതെ പരിമിതികളില്‍ നട്ടം തിരിയുന്നത്.
തൊഴിലുറപ്പ് പദ്ധതി, സി.ഡി.എസ് യോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് പഞ്ചായത്ത് ഓഫിസിലെത്തുന്ന സ്ത്രീകളാണ് ദുരിതപ്പെടുന്നത്. പാമ്പാടി മാര്‍ക്കറ്റിലെ വാടകമുറിയിലാണ് ഓഫിസിന്റെ പ്രവര്‍ത്തനം. കുടിവെള്ളമോ പ്രാഥമിക സൗകര്യങ്ങളോ ഇവിടെ ഇല്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കുടുംബശ്രീക്ക് പുതിയ ഓഫീസ് കെട്ടിടത്തില്‍ ഒരു ഓഫീസ് അനുവദിക്കുമെന്ന് പറഞ്ഞിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇക്കാര്യം തുടരെ ആവര്‍ക്കുമ്പോഴും ജനപ്രതിനിധികള്‍ കേട്ടതായി നടിക്കുന്നില്ലെന്ന പരാതിയാണ് ഇപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."