HOME
DETAILS
MAL
കൊവിഡ് പരിശോധന കൂട്ടും: മുഖ്യമന്ത്രി
backup
July 11 2020 | 02:07 AM
അതിര്‍ത്തിയിലെ പരിശോധന ശക്തമാക്കും
തിരുവനന്തപുരം: കൊവിഡ് -19 സമ്പര്‍ക്കവ്യാപനം കുതിച്ചുയരുന്ന സാഹച്യത്തില്‍ പരിശോധനകളുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന, ജില്ലാ തലങ്ങളില്‍ സംവിധാനമുണ്ടാക്കും. ഇതിനായി സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫിസറെ നിയമിക്കും. റിസള്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കാന്‍ ലാബുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്കി. കൂടുതല്‍ സ്ഥലത്ത് പരിശോധനാ സംവിധാനം ആരംഭിക്കാനും നടപടിയെടുക്കും. ഇതുവരെ 2,26,868 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4,525 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 70,112 സാംപിളുകള്‍ ശേഖരിച്ചതില്‍ 66,132 സാംപിളുകള്‍ നെഗറ്റീവായി.
5,31,330 പേര് കേരളത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് 3,33,304 പേരും മറ്റു രാജ്യങ്ങളില്‍ നിന്ന് 1,98,026 പേരും സംസ്ഥാനത്തെത്തി. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ആളുകളെത്തുന്നത് അവരെ ക്വാറന്റൈന് ചെയ്യാനും മറ്റും തടസമാകുന്നുണ്ട്. തീരദേശങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. പ്രത്യേക രോഗവ്യാപനം കണ്ടെത്തുന്ന ക്ലസ്റ്ററുകളില്‍ ബോധവല്‍കരണത്തിന് വിപുലമായ പരിപാടി തയാറാക്കും. വാര്‍ഡ്തല സമിതികളെയും അധ്യാപകരെയും സര്‍ക്കാര്‍ ജീവനക്കാരെയും പങ്കാളികളാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."