HOME
DETAILS
MAL
കെ.എ.ടി.എഫ് സമനീതി സമരം 13ന്
backup
July 11 2020 | 02:07 AM
മലപ്പുറം: വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസില്‍ ഒന്നര മാസക്കാലമായിട്ടും അറബി, ഉറുദു, സംസ്കൃതം ഭാഷകളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജൂലൈ 13ന് കെ.എ.ടി.എഫ് സംസ്ഥാന സമിതി സമനീതി സമരം പ്രഖ്യാപിച്ചു.
പാഠ്യപദ്ധതിയില്‍ ഉള്‍പെട്ട വിഷയങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കലാണ് നീതി. അതിനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നിഷേധിക്കുന്നത് നീതി നിഷേധമാണ്. അതിനാലാണ് രണ്ടാം ഘട്ടമായി നടത്തുന്ന ഈ സമരത്തിന് സമനീതി സമരം എന്ന് പേരിട്ടതെന്ന് കെ.എ.ടി.എഫ്.ഭാരവാഹികള്‍ പറഞ്ഞു.
രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി 13ന് കേരളത്തിലെ 140 എം.എല്‍.എ. മാര്‍ക്കും കേരളത്തില്‍ നിന്നുള്ള മുഴുവന്‍ രാജ്യസഭ, ലോക്സഭ എം.പി മാര്‍ക്കും നിവേദനം സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു.പ്രസിഡന്റ് എം.വി അലിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ എം.എ ലത്തീഫ്, മാഹിന്‍ ബാഖവി, എസ്.എ റസാഖ്. എം.എ റഷീദ് മദനി, എം.ടി സൈനുല്‍ ആബിദീന്‍, എം. അയ്യൂബ്, മന്‍സൂര്‍ മാടമ്പാട്ട്, പി.വി അബ്ദുസ്സലാം, നൂറുല്‍ അമീന്, എ.പി ബഷീര്‍, താജുദ്ധീന്‍ തൃക്കരിപ്പൂര്‍, ടി.പി അബ്ദുല്‍ ഹഖ്, എം.പി അബ്ദുല്‍ഖാദര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."