റോഡില്‍ ടൈല്‍ വിരിക്കാന്‍ 30 ലക്ഷം അനുവദിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരത്തിലൂടെ കടന്നു പോകുന്ന കൊച്ചിധനുഷ് കോടി ഹൈവെയിലെ നെഹ്റുപാര്‍ക്ക്, വെള്ളൂര്‍ക്കുന്നം എന്നിവിടങ്ങളിലെ തകര്‍ന്ന റോഡ് ഭാഗങ്ങളില്‍ ടൈല്‍ വിരിക്കാന്‍ നാഷണല്‍ ഹൈവെ അധികൃതര്‍ 30 ലക്ഷം രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. റോഡ് തകര്‍ന്ന് ഇരുചക്രവാഹനങ്ങള്‍ അടക്കം അപകടത്തില്‍ പെട്ടതോടെയാണ് പൊതുമരാമത്ത് വകുപ്പധികൃതര്‍ കുഴിയടക്കാന്‍ ആരംഭിച്ചത്.
ഒരു മാസത്തിനിടെ ആറു തവണ കുഴികള്‍ അടചങ്കിലും വാഹനങ്ങള്‍ കടന്നു പോകുന്നതോടെ വന്‍ ഗര്‍ത്തങ്ങളായി മാറുകയായിരുന്നു. കുഴിയില്‍ നിന്നും തെറിച്ച് വീണ മെറ്റില് റോഡില്‍ നിരന്നതോടെ നിരവധി ബൈക്ക് യാത്രക്കാര്‍ മെറ്റിലില്‍ തെന്നി വീണ് പരിക്കേറ്റിരുന്നു.
ഇതിനിടെയാണ് റോഡില്‍ ടൈല്‍ വിരിക്കാന്‍ ഫണ്ടനുവദിച്ചിരിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മ്മാണം ആരംഭിക്കുമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."