കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം കുരുംബക്കാവില്‍ കരുതലോടെ കടലോര ജാഗ്രതാ സമിതി
കൊടുങ്ങല്ലൂര്‍: കുരുംബക്കാവില്‍ ജാഗ്രതയോടെ കടലോര ജാഗ്രതാ സമിതി. അഞ്ചു വര്‍ഷമായി കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങളുടെ സംരക്ഷണത്തിനായി ഭരണിക്കാവില്‍ കടലിന്റെ മക്കള്‍ കാവലുണ്ട്.
ജാഗ്രതാ സമിതി അമ്പലക്കുളത്തിന്റെ സംരക്ഷണമേറ്റെടുക്കുന്നതിന് മുന്‍പ് എല്ലാ വര്‍ഷവും മുങ്ങിമരണങ്ങള്‍ പതിവായിരുന്നു. സമിതിയുടെ നിര്‍ദേശപ്രകാരം കുളത്തില്‍ ബാരിക്കേഡ് കെട്ടി തിരിച്ച് സംരക്ഷണവലയമൊരുക്കിയ ശേഷം ഒരാള്‍ പോലും അപകടത്തില്‍ പെട്ടിട്ടില്ല. രണ്ട് സ്‌ക്വാഡുകളായി രാവും പകലും ഇവര്‍ കാവല്‍ നില്‍ക്കുന്നു.
ഇവരെ സഹായിക്കാന്‍ കൊടുങ്ങല്ലുര്‍ പൊലിസുമുണ്ട്. കടലോര ജാഗ്രതാ സമിതി പ്രസിഡന്റ് അഷറഫ് പൂവ്വത്തിങ്കലിന്റെ നേതൃത്വത്തില്‍ കലേഷ്, റാഫി, സിദ്ധന്‍, തിലകന്‍, ആനന്ദന്‍, ജയസിങ്, സത്യന്‍, സത്യന്‍ പോണത്ത്, സുഭാഷ് കണ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരായുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."