പശ്ചിമകൊച്ചിയിലെ കളിമൈതാനങ്ങളില്‍ പ്രവേശന വിലക്ക്; മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം തേടി
കൊച്ചി: പശ്ചിമകൊച്ചിയിലെ വെളി ഗ്രൗണ്ടിലും പരേഡ് ഗ്രൗണ്ടിലും നാട്ടുകാരായ കായികപ്രേമികള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെ കുറിച്ച് അന്വേഷണം നടത്തി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഫോര്‍ട്ട് കൊച്ചി ആര്‍.ഡി.ഒ, കൊച്ചി നഗരസഭാ സെക്രട്ടറി, കായിക-യുവജനക്ഷേമ ഡയറക്ടര്‍ എന്നിവര്‍ ഓഗസ്റ്റ് 9നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
നൂറുകണക്കിന് കായികതാരങ്ങള്‍ കളിച്ചുവളര്‍ന്ന മൈതാനങ്ങളാണ് ഇവ. പശ്ചിമകൊച്ചിയില്‍ കായികപരിശീലനത്തിന് രണ്ട് ഗ്രൗണ്ടുകള്‍ മാത്രമാണുള്ളത്. കളിമൈതാനങ്ങള്‍ ഇരുമ്പുവേലികെട്ടി മറച്ച ശേഷം താഴിട്ട് പൂട്ടിയിരിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
അണ്ടര്‍ സെവന്റീന്‍ ലോകകപ്പ് മത്സരങ്ങളുടെ പരിശീലനത്തിനായാണ് ഫിഫയുടെ നേതൃത്വത്തില്‍ മൈതാനങ്ങള്‍ നവീകരിച്ചത്. അതിനുശേഷമാണ് നാട്ടുകാര്‍ക്ക് മൈതാനത്ത് പ്രവേശനം നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."