കോഴിക്കോട് ജില്ലയിലെ എല്ലാ ഹാര്‍ബറുകളും നിയന്ത്രിത മേഖലകളാക്കി
കോഴിക്കോട്: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഹാര്‍ബറുകളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ഹാര്‍ബറുകള്‍ നാളെ മുതല്‍ അടച്ചിടും.
ഫിഷ് ലാന്റിംഗ് സെന്ററുകളിലും ഞായറാഴ്ചകളില്‍ വളരെയധികം ആളുകള്‍ കൂട്ടംകൂടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ആയത് കൊവിഡ് 19 വൈറസ് ബാധ വ്യാപന സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ 2020 ലെ കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ്' സെക്ഷന്‍ 4 പ്രകാരം പകര്‍ച്ചവ്യാധി പടരുന്നത് തടയാനായി ജില്ലാദുരന്തനിവാരണ അതോറിറ്റി rlond 2005 ദുരന്തനിവാരണനിയമം സെക്ഷന്‍ 34 (a,b) പ്രകാരവുമാണ് നടപടി.
കോഴിക്കോട് ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാര്‍ബറുകളും നിയന്ത്രിത മേഖലകളായി പ്രഖ്യാപിക്കുന്നു.ഫിഷിംഗ് ഹാര്‍ബറുളില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല
ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി നല്‍കുന്ന പാസ് ബാഡ്ജ് ഐഡി കാര്‍ഡ് കാര്‍ഡ് ഉള്ള മത്സ്യത്തൊഴിലാളികള്‍ക്കും മൊത്തവ്യാപാരികള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു.ഹാര്‍ബറിന് അകത്ത് ഒരു മീറ്റര്‍ സാമൂഹിക അകലം പാലിച്ചു മാത്രമേ പ്രവേശനം അനുവദിക്കാന്‍ പാടുള്ളൂ. ഈ നിയന്ത്രണങ്ങള്‍ക്കുവേണ്ടി പൊലീസ് സോണുകളായി തിരിച്ച് ബാരിക്കേഡുകള്‍ സ്ഥാപിക്കേണ്ടതാണ്.
ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനത്തിലൂടെ വേണം ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ജില്ലാ കലക്ടറുടെ പ്രതിനിധിയായി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ഇതില്‍ യോഗം ചേര്‍ന്ന് നടപടികള്‍ ഏകോപിപ്പിക്കും.
ഹാര്‍ബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."