സുഹൃത്തിന് വേണ്ടി ജാമ്യം നിന്നു; മൂന്ന് വര്‍ഷമായി നാട്ടില്‍ പോവാന്‍ കഴിയാതെ മലയാളി യുവാവ്
ജിദ്ദ: സഊദി ദമ്മാമില്‍ സുഹൃത്തിന് വായ്പയെടുക്കുന്നതിന് ജാമ്യം നിന്ന് നിയമകുരുക്കിലായ മലയാളി മൂന്ന് വര്‍ഷമായി നാട്ടില്‍ പോവാന്‍ കഴിയാതെ ദുരിതത്തില്‍. വായ്പയെടുത്ത സുഹൃത്ത് മുങ്ങിയതോടെ തൃശൂര്‍ പെരുമ്പിലാവ് സ്വദേശി സൈനുദ്ദീനാണ് താമസരേഖയും ജോലിയുമില്ലാതെ ദുരിതത്തിലായത്.
ആറ് വര്‍ഷം മുമ്പ് ഡ്രൈവറായാണ് സെനുദ്ദീന് ദമ്മാമിലെത്തിയത്. മൂന്ന് വര്‍ഷം മുമ്പാണ് കൂടെ താമസിച്ചിരുന്ന തൃശൂര്‍ പാലിപള്ളി സ്വദേശി സി.ടി മുഹമ്മദാലിക്ക് പതിനയ്യായിരം റിയാല്‍ വായ്പയെടുക്കുന്നതിന് ജാമ്യം നില്‍ക്കുന്നത്. യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ദമ്മാമില്‍ നിന്ന് മുങ്ങിയ മുഹമ്മദാലിയും സഊദി വിട്ട് പോയിട്ടില്ലെന്ന് സൈനുദ്ദീന്‍ പറയുന്നു. എന്നാല്‍ തന്നെ ബന്ധപ്പെടുവാനോ വായ്പ തിരിച്ചടയ്ക്കുവാനോ അദ്ദേഹം തയ്യാറാകുന്നില്ലെന്നും സൈനുദ്ദീന്‍ പരാതി ഉന്നയിക്കുന്നു.
വായ്പ തുക വര്‍ധിച്ച് ഇപ്പോള്‍ 29,000 റിയാലായി. മുഹമ്മദാലിയെ ഹാജരാക്കുകയോ അല്ലെങ്കില്‍ ഈ തുക കെട്ടിവെക്കുകയോ ചെയ്താല്‍ മാത്രമേ സൈനുദ്ദീന്റെ യാത്രാ വിലക്ക് നീക്കാന്‍ സാധിക്കുകയുള്ളൂ. എംബസിയിലും നോര്‍ക്കയിലും പരാതി നല്‍കിയെങ്കിലും സാമ്പത്തിക കുറ്റമായതിനാല്‍ ഒന്നും ചെയ്യാനില്ലെന്നാണ് അധികൃതരുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."