HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളിലെ റെയ്ഡ്: പ്രവര്‍ത്തനം നിഷ്പക്ഷമായിരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നറിയിപ്പ്
backup
April 07 2019 | 16:04 PM
ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് മാതൃക പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലത്ത് റവന്യു വകുപ്പിന് കീഴില്‍ ഉള്ള ഇന്‍കംടാക്സ്, ഡി.ആര്.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവയുടെ പ്രവര്‍ത്തനം നിക്ഷപക്ഷം ആയിരിക്കണം എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമാല്നാഥിന്റെ ഉറ്റസഹായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കമ്മിഷന്റെ മുന്നറിയിപ്പ്.
സംസ്ഥാനങ്ങളില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരെ അറിയിച്ച ശേഷമേ റെയിഡുകള്‍ നടത്താവൂ എന്നും കമ്മീഷന് നിര്‍ദേശിച്ചു.
മധ്യപ്രദേശ്, ഡല്‍ഹി, ഗോവ, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ റവന്യു വകുപ്പിന് കീഴില്‍ ഉള്ള വിവിധ ഏജന്‍സികള്‍ നടത്തിയ റെയ്ഡുകള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് റെയ്ഡെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."