ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം: വി.എസ് അച്ചുതാനന്ദന്
പാലക്കാട്: കഞ്ചിക്കോട് ഭാഗത്തെ ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നതും പരിസ്ഥിതിക്ക് ഭീഷണി ഉയര്‍ത്തുന്നതുമായ ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഭരണപരിഷ്കരണ കമ്മീഷന് ചെയര്മാന് കൂടിയായ വി.എസ് അച്ചുതാനന്ദന് എം.എല്‍.എ ആവശ്യപ്പെട്ടു.
കഞ്ചിക്കോട് പ്രീക്കോട്ട്മില് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനം പ്രദേശത്ത് ഗുരുതരമായ മലിനീകരണമുണ്ടാക്കുന്നത് നിമിത്തം ജനങ്ങളുടെ ആരോഗ്യത്തിനും ആവാസ വ്യവസ്ഥയ്ക്കും ഭീക്ഷണിയാകുന്നുവെന്ന പരാതിയുണ്ട്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ സമ്മതമില്ലാതെയാണ് കമ്പനികള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചുവരുന്നത്. അതിനാല്‍ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയുയര്‍ത്തുന്ന ഇത്തരം ഇരുമ്പുരുക്ക് കമ്പനികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനും മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആവശ്യമായ കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്ന് വി.എസ് അച്ചുതാനന്ദന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."