HOME
DETAILS
MAL
കൃഷിക്കായി സ്ഥാപിച്ച പത്താഴം നശിപ്പിച്ചതായി പരാതി
backup
July 16 2016 | 19:07 PM
പൂച്ചാക്കല്‍: ഉളവെയ്പ്പിലെ കരീത്തറ കരിനിലത്തില്‍ കൃഷി ചെയ്യുന്നതിന് വെള്ളം കയറുന്നത് നിയന്ത്രിക്കാന്‍ സ്ഥാപിച്ച പത്താഴം നശിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച് പാടശേഖരസമതി ഭാരവാഹികള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കി. നാമമാത്ര കര്‍ഷകരുടെ ഉടമസ്തതയിലുള്ള ഈ പാടശേഖരത്ത് ഒരു നെല്ലും ഒരു മീനും പദ്ധതിയനുസരിച്ചാണ് കൃഷിയിറക്കുന്നത്. പാട്ടത്തിന് കൊടുത്തിരിക്കുന്ന ഈ പാടശേഖരത്ത് കായലില്‍നിന്നും വലിയ അളവില്‍ വെള്ളം കയറുന്നത് നിയന്ത്രിക്കാന്‍ പത്താഴം സ്ഥാപിച്ച് ചെളി നിറച്ചിരുന്നു. കഴിഞ്ഞ ദിവസം ഇത് നശിപ്പിച്ചെന്ന് കാട്ടി പുതുവല്‍ നികര്‍ത്തില്‍ ലാലനെതിരെയാണ് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."