റേഷന്‍ വിതരണം: പരാതികള്‍ അറിയിക്കാന്‍ ഔദ്യോഗിക മൊബൈല്‍ നമ്പര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വിതരണം സംബന്ധിച്ച് ജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്ക് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഔദ്യോഗിക മൊബൈല്‍ നമ്പര്‍ സേവനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ മിനി ആന്റണിക്ക് കൈമാറി നിര്‍വഹിച്ചു.
സിവില്‍ സപ്ലൈസ് കമ്മിഷണര്‍ മുതല്‍ റേഷനിങ് ഓഫിസര്‍ വരെയുള്ളവര്‍ക്ക് ബി.എസ്.എന്‍.എല്‍ സി.യു.ജി പ്രകാരമുള്ള സിം കണക്ഷന്‍ അനുവദിച്ചിട്ടുണ്ട്. റേഷന്‍ വിതരണം, റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കല്‍ തുടങ്ങി സിവില്‍ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങളും പരാതികളും പരിഹരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ മൊബൈല്‍ നമ്പറിലേക്ക് വിളിക്കാം. മൊബൈല്‍ നമ്പറുകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി ന്റെ ഹോംപേജില്‍ മൊബൈല്‍ നമ്പേഴ്‌സ് എന്ന ലിങ്കില്‍നിന്നു ലഭിക്കും.
എല്ലാ ഉദ്യോഗസ്ഥര്‍ക്കും അനുവദിച്ചു കിട്ടിയിട്ടുള്ള മൊബൈല്‍ നമ്പറുകള്‍ അതാത് ഓഫിസ് നോട്ടിസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിനും റേഷനിങ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫിസര്‍ എന്നിവരുടെ ഫോണ്‍ നമ്പറുകള്‍ അതാത് റേഷന്‍ കടകളിലും പ്രദര്‍ശിപ്പിക്കുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ സംബന്ധമായ പരാതികള്‍ ഫോണില്‍ ലഭ്യമായാല്‍ മൂന്നുദിവസത്തിനുള്ളില്‍ പരിഹാരം കാണാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കും. പരാതികള്‍ ലഭിച്ചാല്‍ അത് രേഖപ്പെടുത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനും സമയബന്ധിതമായ നടപടിക്രമങ്ങള്‍ രൂപീകരിക്കും. ഔദ്യോഗിക ഫോണ്‍ ഓഫ് ചെയ്യുകയോ, എടുക്കാതെ ഇരിക്കുകയോ ചെയ്താല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. ഇതു സംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."