HOME
DETAILS

പകര്‍ച്ചവ്യാധി പ്രതിരോധം: ആയുര്‍വേദ കര്‍മസേനയുടെ സേവനം ലഭിക്കും

  
backup
April 24 2017 | 20:04 PM

308494-2



പാലക്കാട്: വേനലില്‍ പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാധ്യത കണക്കിലെടുത്ത് ഭാരതീയ ചികിത്സാ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ജില്ലയിലെ വിവിധയിടങ്ങളില്‍ ബോധവത്കരണ ക്ലാസുകളും മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കുന്നതിന് 11 ഏരിയാതല ടാസ്‌ക് ഫോഴ്‌സുകള്‍ രൂപീകരിച്ചു. പകര്‍ച്ചവ്യാധി പടരുന്ന പ്രദേശങ്ങളില്‍ ടാസ്‌ക് ഫോഴ്‌സുകളുടെ സേവനം ലഭ്യമാക്കുന്നതിന് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂളുകള്‍, എന്നിവര്‍ക്ക് 0491 2544296, 9446520271 നമ്പറില്‍ ബന്ധപ്പെടാം. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളും ഡോക്ടര്‍മാരും ആശുപത്രികളില്‍ ലഭ്യമാണ്.
ചുക്ക്, കൊത്തമല്ലി, ജീരകം എന്നിവയിട്ട തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കൊതുക് നിര്‍മാര്‍ജനത്തിനായി വെളുത്തുള്ളിതൊലി, കുന്തിരിക്കം, ശീമക്കൊന്ന ഇല, വേപ്പില എന്നിവ കനലിലിട്ട് പുകയ്ക്കുക. ഭക്ഷണ പാത്രങ്ങള്‍ അടച്ചുവെക്കുക, വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ വേപ്പെണ്ണയും പുകയില കഷായവും ചേര്‍ത്ത് തളിക്കുക എന്നീ നിര്‍ദേശങ്ങളും പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഭാരതീയ ചികിത്സാ വകുപ്പ്  മുന്നോട്ടുവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  7 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  7 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  8 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  8 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  8 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  8 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  8 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  8 days ago