HOME
DETAILS
MAL
പരപ്പനങ്ങാടി കോടതി സമുച്ചയത്തില്‍ ജൂനിയര്‍ സൂപ്രണ്ട് വക കുടിവെള്ളം
backup
April 24 2017 | 20:04 PM
പരപ്പനങ്ങാടി: കോടതി സമുച്ചയത്തില്‍ പൊതുജന ഉപയോഗത്തിനായി ആരംഭിച്ച കുടിവെള്ളം പദ്ധതി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി എസ് ആശാദേവി ഉദ്ഘാടനം ചെയ്തു.
മുന്‍സിഫ് കോടതി ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് ബഷീറാണ് വാട്ടര്‍ ഫില്‍ട്ടര്‍ സംവിധാനത്തില്‍ സജ്ജീകരിച്ച കുടിവെള്ള പദ്ധതി സ്പോണ്സര് ചെയ്തത്. ചടങ്ങില്‍ മുന്‍സിഫ് എം എസ് ഷൈനി അധ്യക്ഷയായി. പരപ്പനങ്ങാടി ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.ടി രാമന്‍കുട്ടി മേനോന്, അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് പി വിശ്വനാഥ മേനോന്, ജൂനിയര്‍ സൂപ്രണ്ടുമാരായ എം കെ മോഹനന്, ബാബുരാജ് എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."