പുഴയോര പഞ്ചായത്തുകളില്‍ കുടിക്കാന്‍ ലോറിവെള്ളം മാത്രം
പൊന്നാനി: കനത്ത ജലക്ഷാമം അനുഭവിക്കുന്ന പുഴയോര പഞ്ചായത്തുകളില്‍ കുടിക്കാന്‍ ആകെ കിട്ടുന്നത് ലോറിവെള്ളം മാത്രം.
ഭാരതപ്പുഴയില്‍ അങ്ങിങ്ങായി വെള്ളമുണ്ടെങ്കിലും കുടിക്കാന്‍ കിട്ടുന്നില്ല. പുഴയോരങ്ങളിലെ കിണറുകളിലും കുളങ്ങളിലുമാകട്ടെ കുടിക്കാനാവശ്യമായ വെള്ളം പോലും കിട്ടാനില്ല. ഭാരതപ്പുഴ കടന്നു പോകുന്ന തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ആറിലധികം പഞ്ചായത്തുകളിലും കുടിവെള്ളത്തിന് ലോറിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ജലപദ്ധതികളിലൂടെ ലഭിക്കുന്ന വെള്ളം മലിനമായതിനാലാണ് ലോറിവെള്ളത്തെ ആശ്രയിക്കേണ്ടിവരുന്നത്. സ്ഥിരം തടയണകളിലെ വെള്ളം ശുദ്ധീകരിച്ച് പമ്പിങ് ചെയ്യാനുള്ള സംവിധാനമില്ലാത്തതിനാല്‍ ലോറിയിലെത്തുന്ന വെള്ളം കുടിക്കേണ്ട ഗതികേടിലാണ് പുഴയോര പഞ്ചായത്തുകാര്‍.
എന്നാല്‍ ലോറിയില്‍ കിട്ടുന്ന വെള്ളവും ശുദ്ധജലമാണെന്ന് ഉറപ്പു പറയാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ഏത് ഭാഗത്തു നിന്നാണ് ഇവര്‍ വെള്ളം കൊണ്ടുവരുന്നതെന്ന് കൃത്യമായി പുറത്തു പറയുന്നുമില്ല. വിവിധ ജലപദ്ധതികള്‍ ഉണ്ടെങ്കിലും ആവശ്യമായ ശുദ്ധജലം കിട്ടാത്തതാണ് ഈ മേഖലയിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ നേരിടുന്ന പ്രതിസന്ധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."