ഭക്ഷണശാലകളില്‍ പരിശോധന: നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ നടപടി
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി നശിപ്പിച്ചു. വൃത്തിഹീന സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച സ്ഥാപനങ്ങളില്‍നിന്നു 24,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ബേക്കറികള്‍, കൂള്‍ബാറുകള്‍, ജ്യൂസ് കടകള്‍, വഴിയോര തട്ടുകടകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഇവിടങ്ങളില്‍നിന്ന് വെള്ളം, ഐസ് തുടങ്ങിയവയുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു.
സംസ്ഥാന ഭക്ഷ്യസുരക്ഷ കമീഷണറുടെ നിര്‍ദേശപ്രകാരം ജലജന്യരോഗങ്ങള്‍ തടയാനുള്ള നടപടികളുടെ ഭാഗമായായിരുന്നു പരിശോധന. ഫുഡ് സേഫ്റ്റി അസി. കമീഷണര്‍ കെ. സുഗുണന്, ഫുഡ്സേഫ്റ്റി ഓഫിസര്‍ സി.എ ജനാര്ദനന് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ച് മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, വൈലത്തൂര്‍, പുത്തനത്താണി എന്നീ ഭാഗങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ബിബി മാത്യു, ശ്യാം, രമിത, ഗ്രേസ്, ഡോ. ലക്ഷ്മി, ഡോ. ഗോപിക, റാണി ചാക്കോ, ഹസ്ന, രസീമ, അബ്ദുല്‍ റഷീദ്, മഗ്ഫിറത്ത് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അടുത്ത ദിവസങ്ങളിലും പരിേശാധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."