HOME
DETAILS
MAL
രാജ്യത്തിന്റെ നെറുകയിലെത്തിയ ഇടുക്കി പദ്ധതിക്ക് ആദരവ്
backup
July 12 2020 | 03:07 AM
സ്വന്തം ലേഖകന്‍
തൊടുപുഴ: പതിനായിരം കോടി യൂനിറ്റ് വൈദ്യുതി ഉത്പ്പാദനമെന്ന ചരിത്രനേട്ടത്തിലെത്തിയ ഇടുക്കി ജലവൈദ്യുത പദ്ധതിയെ സര്‍ക്കാരും വൈദ്യുതി ബോര്‍ഡും ആദരിച്ചു. ഒരു നിലയത്തില്‍ നിന്ന് ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിച്ച രാജ്യത്തെ ആദ്യ ജലവൈദ്യുത നിലയം എന്ന അപൂര്‍വ നേട്ടമാണ് മൂലമറ്റം വൈദ്യുത നിലയം സ്വന്തമാക്കുന്നത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന തിരുവനന്തപുരത്തു നിന്നും വെര്‍ച്യുല്‍ ആയി മന്ത്രി എം.എം മണി മൂലമറ്റത്തെ യോഗത്തെ അഭിസംബോധന ചെയ്തു. ഇടുക്കി പദ്ധതിയുടെ രണ്ടാമത് ഉത്പാദന നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. ഇതിനുള്ള വിശദമായ രൂപരേഖ തയാറാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വാപ്‌കോസിനെ ചുമതലപെടുത്തിയതായതും അദ്ദേഹം പറഞ്ഞു. ഇടുക്കി പദ്ധതി നാടിന്റെ വികസനത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും വലിയ പ്രേരകശക്തിയാണ്. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഇ.എം.എസ് മന്ത്രിസഭയേയും അന്നത്തെ വൈദ്യുത മന്ത്രി എം.എന്‍ ഗോവിന്ദന്‍ നായരേയും പദ്ധതി ഉദ്ഘാടനം ചെയ്ത അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയേയും സ്മരിച്ചു. ഈ അപൂര്‍വ ബഹുമതിക്കു വേണ്ടി കഠിനപ്രയത്‌നം ചെയ്ത കെ.എസ്.ഇ.ബി ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു.
മൂലമറ്റം പവര്‍ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ കെ.എസ്.ഇ.ബി ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ എന്‍.എസ് പിള്ള, ഡയരക്ടറുമായ ആര്‍.സുകു, പി.രാജന്‍, ബിപിന്‍ ജോസഫ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എ.ജെ വില്‍സണ്‍, ജനറേഷന്‍ ചീഫ് എന്‍ജിനീയര്‍ സിജി ജോസ് എന്നിവര്‍ സംബന്ധിച്ചു. തിരുവനന്തപുരത്ത് മന്ത്രിയോടൊപ്പം ഡയരക്ടര്‍മാരായ ഡോ. വി.ശിവദാസന്‍, മിനി ജോര്‍ജ്, ചീഫ് എന്‍ജിനീയര്‍ ബി.പ്രദീപ് എന്നിവരും പങ്കെടുത്തു. ഇന്നലെ രാവിലെ വരെ 99,975.23 ദശലക്ഷം യൂനിറ്റ് വൈദ്യുതോല്‍പാദനം എന്നതിലേക്ക് മൂലമറ്റം നിലയമെത്തി. 1976 ഫെബ്രുവരി 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തിന് സമര്‍പ്പിച്ച പദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗാവാട്ടാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."