എം.എല്‍.എ മെരിറ്റ് അവാര്‍ഡ് വിതരണം 19 ന്
തുറവൂര്‍: അരൂര്‍ മണ്ഡലത്തിലെ എസ്. എസ. ്എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും വിവിധ യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ക്കും നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്കും എ. എം. ആരിഫ്
എം.എല്‍.എ ഏര്‍പ്പെടുത്തിയ മെരിറ്റ് അവാര്‍ഡ് വിതരണം 19 ന് ഉച്ചയ്ക്ക് 1 30 ന് തിരുനല്ലൂര്‍ ജി.എച്ച്.എസ്.എസില്‍ നടക്കും. ഡോ: ബി. സന്ധ്യ ഐ. പി. എസ് ഉദ്ഘാടനം ചെയ്യും.
സിനിമ താരങ്ങളായ നിവിന്‍ പോളി,സൈജു കുറുപ്പ്,ഹണി റോസ്, എഴുപുന്ന ബൈജു, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി .വേണുഗോപാല്‍, ജില്ലകളക്ടര്‍ ആര്‍. ഗിരിജ, വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, രാജീവ് ആലുങ്കല്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
എ. എം. ആരിഫ് എം.എല്‍. എ അധ്യക്ഷത വഹിക്കും. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."