എല്ലാ മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രിം കോടതി. ഓരോ ലോക്സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇത് നടപ്പാക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. പ്രതിപക്ഷത്തിന്റെ ഈ ആവശ്യത്തെ അംഗീകരിക്കുന്നുവെന്നും. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള് തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കളാണ് സുപ്രിം കോടതിയെ സമീപിച്ചത്.
ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും 50 ശതമാനം രസീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറു ദിവസമെങ്കിലും എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. എന്നാല്‍, ഇതിനായി ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടര ദിവസം കൊണ്ട് തീരുമെന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."