ചായ്യോത്ത് സ്കൂളിന് 25 കോടിയുടെ വികസന പദ്ധതി
ചായ്യോത്ത്: ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിനു 25 കോടി രൂപയുടെ സമഗ്ര വികസന പദ്ധതി. സമഗ്ര വിദ്യാലയ വികസന സെമിനാര്‍ മന്ത്രി ഇ. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്തു. പി.കരുണാകരന് എം.പി വികസന രേഖ പ്രകാശനം ചെയ്തു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല അധ്യക്ഷയായി. സ്കൂള്‍ പി.ടി.എ കമ്മിറ്റി വികസന ഫണ്ടിലേക്ക് അഞ്ചു ലക്ഷം രൂപ മന്ത്രിക്കു കൈമാറി. സ്റ്റാഫ് കൗണ്‍സില്‍ രണ്ടു ലക്ഷം, 1989-90 എസ്.എസ്.എല്‍.സി ബാച്ച് ഒരു ലക്ഷം, ചായ്യോത്ത് ഉദയ ക്ലബ് ഒരു സ്മാര്‍ട് ക്ലാസ്മുറി, 1987-88 ബാച്ച് റോസ്ട്രം, രാജേന്ദ്രന് തലയടുക്കം ലാപ്ടോപ്, മുന്‍ അധ്യാപകന് ജൈവവൈവിധ്യ പാര്‍ക്കിലേക്കുള്ള ഫലവൃക്ഷത്തൈകള്‍ എന്നിവ വാഗ്ദാനം ചെയ്തു.
തുകയായും ഓഫര്‍ ആയും 16 ലക്ഷം രൂപ മന്ത്രിക്കു കൈമാറി. ഡി.ഇ.ഒ, കെ.പി.പ്രകാശ് കുമാര്‍, പ്രധാനാധ്യാപിക ഒ.ജെ.ഷൈല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പതാലില്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ.എം.വി.ഗംഗാധരന്, കെ.കുമാരന്, കെ.വി.രമേശന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."