ബി.ജെ.പിയുടെ പ്രകടന പത്രികയില്‍ വാഗ്ദാനങ്ങള്‍ മാത്രമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ കബളിപ്പിക്കുന്ന വാഗ്ദാനങ്ങളെന്ന് കോണ്‍ഗ്രസ്. തൊഴിലവസരങ്ങളെ കുറിച്ചോ തൊഴിലിനെ കുറിച്ചോ യാതൊന്നും പ്രകടന പത്രികയില്‍ പറയുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബി.ജെ.പി മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. പ്രതിവര്‍ഷം 2 കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നാണ് 2014 ല്‍ ബി.ജെ.പി വാഗ്ദാനം ചെയ്തത്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ വീതം ഓരോ പൗരന്റെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നും മോദി പ്രസംഗിച്ചു. ഇതൊന്നും നടപ്പായില്ല.
നോട്ട് അസാധുവാക്കലിനെ കുറിച്ച് ഒരു തവണ മാത്രമെ പ്രകടന പ്രതികയില്‍ പറയന്നുള്ളൂ. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും വനിതകള്‍ക്ക് സുരക്ഷ നല്‍കുമെന്നുമുള്ള വാഗ്ദാനം പാലിച്ചിട്ടില്ല. അഴിമതി തുടച്ചുനീക്കും എന്ന വാഗ്ദാനം നടപ്പായിട്ടില്ലന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി. ഒരു രാജ്യം ഒരു നികുതി എന്ന് ഉറപ്പും പാലിക്കാന്‍ കഴിഞ്ഞിട്ടില്ല കുടാതെ നികുതി വരുമാനത്തില്‍ ഒരു കോടി രൂപയുടെ കുറവും ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."