ഹജ്ജ് സാങ്കേതിക പഠന ക്ലാസ് 6 മുതല്‍
കാഞ്ഞങ്ങാട്: കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജ് കര്മ്മത്തിന് പോകുന്ന കാസര്‍കോട് ജില്ലയിലെ തീര്‍ഥാടകര്‍ക്ക് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാംഘട്ട സാങ്കേതിക പഠന ക്ലാസ് മെയ് 6 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
ക്ലാസുകള്‍ക്ക് ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഹജ്ജ് കമ്മറ്റി മെമ്പര്‍ മുഹമ്മദ് കുഞ്ഞി ചായിന്റടി, ഹജ്ജ് അസിസ്റ്റന്റ് സെക്രട്ടറി ടി.കെ.അബ്ദുല്‍ റഹിമാന്‍, സംസ്ഥാന ഹജ്ജ് കോര്‍ഡിനേറ്റര്‍ എന്‍.പി.ഷാജഹാന് മാസ്റ്റര്‍, ട്രയിനര്‍മാരായ കെ.ടി.അബ്ദുല്‍ റഹിമാന്‍, എം. നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കും. മെയ് 6 ന് ശനിയാഴ്ച രാവിലെ 9.30നു കാസര്‍കോട്, ഉദുമ മേഖലയിലെ ഹജ്ജ് കര്മ്മത്തിന് പോകുന്നവര്‍ക്കുള്ള ക്ലാസ് ചെര്‍ക്കള ഐമാക്സ് ഓഡിറ്റോറിയത്തിലും ഉച്ചയ്ക്ക് 1.30 ന് മഞ്ചേശ്വരം മേഖലയിലുള്ളവര്‍ക്കുള്ള ക്ലാസ് ഉപ്പള കുന്നില്‍ നുസ്രത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്റസയിലും നടക്കും.
മെയ് 8ന് തിങ്കളാഴ്ച രാവിലെ 9.30 ന് കാഞ്ഞങ്ങാട്, നീലേശ്വരം മേഖലയില്‍ നിന്ന് ഹജ്ജിന് പങ്കെടുക്കുന്നവര്‍ക്കുള്ള ക്ലാസ് കാഞ്ഞങ്ങാട് പുതിയകോട്ട മദ്റസയില്‍ വച്ച് നടക്കും. മെയ് 11ന് വ്യാഴാഴ്ച രാവിലെ 9.30ന് തൃക്കരിപ്പൂര്‍, വലിയപറമ്പ, പടന്ന, ചെറുവത്തൂര്‍ മേഖലയിലുള്ളവര്‍ക്കുള്ള ക്ലാസ് പടന്നയില്‍ വച്ചും നടക്കും.
ഹജ്ജിന് പങ്കെടുക്കുന്നവര്‍ അവര്‍ക്ക് ലഭിച്ച കവര്‍ നമ്പര്‍ ക്ലാസില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍ എന്‍.പി.സൈനുദ്ദീന്‍ (9446640644) മഞ്ചേശ്വരം മേഖല ഖാദര്‍ മാസ്റ്റര്‍ (9446411353), ആയിഷത്ത് താഹിറ (9995335821). കുമ്പള മേഖല ലുഖ്മാനുല്‍ ഹക്കീം (9895754585),പി.എ അബ്ബാസ്(9995261262). കാസര്‍കോട് മേഖല അമാനുല്ലാഹ് (9446111188), മുഹമ്മദ് സാലിഹ് (9633644663). എം.മുഹമ്മദ് (8547073590). ചെര്‍ക്കള, ബന്തടുക്ക മേഖല ടി.കെസിറാജുദ്ദീന് (9447361652), അബ്ദുല്‍ റസാഖ് .എം (9388454747). ഉദുമ മേഖല സി. ഹമീദ് ഹാജി(9447928629), സഫിയാബി (9447285759). ബേക്കല്‍, ചിത്താരി മേഖല കെ.പി. സത്താര്‍ (9605035135), എന്‍.പി.നസീറ. (8547288401), കാഞ്ഞങ്ങാട്,
നീലേശ്വരം മേഖല ഹമീദ് കുണിയ (9447010444),ഇ.സുബൈര്‍ (9539070232). ചെറുവത്തൂര്‍, പടന്ന മേഖല എം.ടി.പി. ഷൗക്കത്തലി(9847843213). തൃക്കരിപ്പൂര്‍ മേഖല എം.ഇബ്രാഹിം (9447020830), കെ.മുഹമ്മദ് കുഞ്ഞി (9447878406) എന്നിവരുമായി ബന്ധപ്പെടണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."