ആവശ്യവുമായി സുപ്രിംകോടതിയില്‍ ഹരജി
ന്യൂഡല്‍ഹി: കൊവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഇതിനായി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജി. ഹാഷിക് തൈക്കണ്ടിയെന്ന വ്യക്തിയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കൊവിഡ് മൂലം ലോകമെമ്പാടും യുദ്ധസമാനമായ സാഹചര്യമാണുണ്ടായിരിക്കുന്നതെന്നും അതിനാല്‍ അസാധാരണ സാഹചര്യമെന്ന നിലയില്‍ ഇതിനെ കാണുകയും നഷ്ടപരിഹാരം നല്‍കുകയും വേണമെന്ന് ഹരജിയില്‍ പറയുന്നു.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് സംസ്ഥാനങ്ങളുടെ അടിസ്ഥാന ചുമതലയാണ്. രാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഘട്ടത്തിലാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതും മരിക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി മാര്‍ഗരേഖകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും മാര്‍ഗരേഖ വേണ്ടതുണ്ടെന്നും ഹരജി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."