തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു
മരട്: ഒഴിവ് വന്ന സ്റ്റാറ്റിംഗ് കമ്മിറ്റി സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പ് യു.ഡി.എഫ് അംഗങ്ങള്‍ ബഹിഷ്കരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന ദിവ്യ അനില്‍കുമാര്‍ രാജിവച്ചായിരുന്നു നഗരസഭ ചെയര്‍പെഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്. ഒഴിവുവന്ന ഈ സ്ഥാനത്തേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പു നടന്നത്.
വരണാധികാരിയായിരുന്ന ജില്ലാ പട്ടികജാതി വകുപ്പ് ഓഫീസര്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ യു.ഡി.എഫ് അംഗമായ സുരേഷ് ബാബുവിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആക്ഷേപമുന്നയിച്ചു. എന്നാല്‍ നഗരസഭ ശിപായി നോട്ടീസ് നല്കിയിട്ടുള്ളതാണെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് നോട്ടീസില്‍ മറ്റാരൊ ആണ് ഒപ്പിട്ടിരിക്കുന്നതെന്നും 2000 ലെ മുനിസിപ്പല്‍ ആക്ട് പ്രകാരം അംഗത്തെ നേരില്‍ കണ്ട് നോട്ടീസ് നടത്തണമെന്നതാണ് ചട്ടമെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ആന്റണി ആശാം പറമ്പിലും മുന്‍ നഗരസഭാ ചെയര്മാന് അഡ്വ.ടി.കെ ദേവരാജനും അറിയിച്ചു.
വരണാധികാരി തിരഞ്ഞെടുപ്പു നടപടി ക്രമവുമായി മുന്നോട്ടു പോയപ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ തിരഞ്ഞെടുപ്പു ബഹിഷ്ക്കരിച്ചു മുദ്രാവാക്യം വിളിച്ചു ഹാളിനു പുറത്തേക്ക് പോയി. പ്രതിപക്ഷ അംഗങ്ങളുടെ അഭാവത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ സുജാത ശിശുപാലനെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."