ആര്.ജെ.ഡി പിന്തുണ എല്‍.ഡി.എഫിന്; സംസ്ഥാന പ്രസിഡന്റിനെ പുറത്താക്കി
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പിന്തുണ നല്‍കുമെന്ന് രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ മണ്ഡലങ്ങളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കും. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്ന് അനു ചാക്കോയെ നീക്കം ചെയ്തതായും പകരം അഡ്വ. പി.ടി രാധാകൃഷ്ണനെ തെരഞ്ഞെടുത്തതായും അവര്‍ അറിയിച്ചു.
യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് അനു ചാക്കോ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയില്‍ ആലോചിച്ചെടുത്തതല്ല. ഇത് പാര്‍ട്ടിയുടെ പ്രഖ്യാപിത തീരുമാനങ്ങള്‍ക്കെതിരാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമോ പൂര്‍ണ അംഗത്വമോ ഇല്ലാത്ത ആളുകളെ കുത്തിനിറച്ച് അനു ചാക്കോ പുറത്തിറക്കിയ സംസ്ഥാന കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും അവര്‍ പറഞ്ഞു.
അഡ്വ. പി.ടി രാധാകൃഷ്ണന്, സെക്രട്ടറി ഒ.ജെ ജോസഫ്, പി.എസ് ജിനാത്ത്, എം.കെ കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."